Thursday 12 May 2011

സമാധാനം

അമ്മ തന്‍ മാറിലായി ചായുന്ന പൈതലിന്‍
കണ്ണേകളില്‍ വിളയാടിടുന്നതാം പുഞ്ചിരിക്കുള്ളില്ലും;
ദാനമായി കിട്ടിയ ജീവിതമാകവേ,  ദാനമായി 
നല്‍കുന്ന മാനവര്‍ തന്‍ ഹൃത്തടത്തിലും;
ദൈവത്തിന്‍ പ്രതിരൂപം ദര്‍ശിചീടുകില്‍ 
നിറകതിരായിടും നമ്മിലും ലോകസമാധാനം.