Tuesday 12 April 2011

ഓര്‍മ്മകളുടെ മാറില്‍ ...

ഇനിയും മറക്കുവാന്‍ ആശിക്കും ഓര്മക്കളെ,
ഇനിയും ആശിക്കാത്ത മറവികളെ 
ഉണരുവാന്‍ വേമ്പുന്നുവോ,
മനസിന്റ്റെ യന്ത്രികചിപ്പിയില്‍ നിന്നും.


മിഴിനീരുനങ്ങാത്ത കവിള്തടങ്ങളെ,
ചിരിക്കുവാന്‍ മറന്നൊരീ ചേതനയെ,
മടങ്ങി വരട്ടേ ഞാന്‍ നിന്നിലെയ്കെ;
വഴി കാട്ടുക, എന്‍ ഹൃതടമേ.

ധരയെ നിന്നുടെ മാറിലായ് അര്‍പ്പിക്കുന്നു
ഇനിയും മായതൊരി പുഞ്ചിരി;
ഈ നറുപൈതലിന്‍ മുഖശ്രീലെങ്ങിലും
ഒരിക്കല്ലും മായാതിരിക്കട്ടെ ഈ പുഞ്ചിരി 

നിഷിധിനിയുടെ മടിത്തട്ടില്‍ തലച്ചയ്ക്കുന്നവരെ,
നിശയുടെ നിലാവ് കാഴ്ച്ചയക്കുന്നവരെ,
നിശയുടെ വഴികല്ളില്‍ പാതിയിരിക്കുനവരെ,
ഞാനുണ്ടിവിടെ, ഞാനുണ്ടിവിടെ..

എന്‍ മകളെന്തേ ഉറങ്ങിടത്,
താരാട്ടു പാടുവാന്‍ കണ്ണീര്‍ ശേഷിപ്പ്,
നിന്കെ നല്‍കുവാന്‍ എന്‍ 
മാറില്‍ ശേഷിപ്പതിത്തിരി ചുടുരക്തം മാത്രം.

കരയരുതി നിശയുടെ മുര്ധാവില്‍,
ആരും വരില്ല, നിന്നെ ശാസിപ്പന്‍,
കണ്ണുകള്‍ തുറക്കരുതിനി,
നമുക്ക് ചുറ്റുമി കുറിരുട്ടു മാത്രം.

വളരണം, നിനക്കും വളര്‍ന്നു വലുതാകണം,
അമ്മയെ പോലെ നീ നിശയെ സ്നേഹിക്കരുതെ,
ഇരുട്ടില്‍ ആര് വിളിച്ചാലും നീ പോകരുതേ, 
പിന്നെ നീയെന്നും ഇരുട്ടിലാവും.

സന്ധ്യ മയങ്ങിയാല്‍ വാതിലുകള്‍ കൊട്ടിയടയണം,
തുളസിതറയില്‍ നമുക്ക് ദീപം വേണ്ട;
നമുക്ക് നമ്മുടെ പുരയ്ക്കുള്ളില്‍ നറുതിരി കൊളുത്താം,
അല്ലെങ്ങില്‍ ഒരു പക്ഷെ, കറുത്ത കണ്ണുകള്‍ 
നിന്‍ പേടി സ്വപ്നമാകും.

കണ്ണുകള്‍ പൂട്ടി അടയ്ക്കു,
കാതുകള്‍ കൊട്ടിയടയ്ക്കു,
നിദ്ര തന്‍ നെറുകയിലേക്ക് നീ പോക്വു,
ഞാനിവിടെ കൂട്ടിരിക്കാം.

പതറിയ കാലൊച്ച കേള്‍പ്പു,
പതുങ്ങിയ ശബ്ദം കേള്‍പ്പു,
എന്നെ വിളിക്കുന്നു, ഒരു നിമിഷം ഈ -
ചുംബനം  എന്‍ പൈതലിന്‍ നെറുകയില്‍ അര്‍പ്പികട്ടെ.

ഇനിയും ഓര്‍മ്മകള്‍ പോലതും മറഞ്ഞു; 
മറക്കുവാന്‍ ആശിച്ചതും 
മറക്കുവാന്‍ ആശിപതും, 
മായുന്നു ഈ കൂറിരുട്ടിലെയ്കെ.

ഇന്ന് ഈ  നിശയുടെ മാറിലെയ്കെ എന്നെ സമര്‍പിക്കുന്നു;
ഈ തെരുവോരം എന്‍ നാഥാ,
എന്‍ മകള്കെല്ലാം ഇവള്‍ എകി,
എങ്കിലും ഓര്‍മ്മകള്‍കിത്ര കാടിന്യമോ ??

                                                                 05-03-2006